കോഴിക്കോട് ടൗണിൽ വാഹനാപകടം വേങ്ങര വലിയോറ സ്വദേശി മരണപ്പെട്ടു



കോഴിക്കോട്: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞു. മലപ്പുറം വേങ്ങര വലിയോറ സ്വദേശി നിസാർ ആണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചു.


അപകടത്തെത്തുടർന്ന് ഗുരുതര പരിക്കുകളോടെ തിരിച്ചറിയാത്ത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ വിവരങ്ങൾ വാർത്ത വന്നതിനെത്തുടർന്നാണ് ബന്ധുക്കൾക്ക് ആളെ തിരിച്ചറിയാൻ സാധിച്ചത്.


​അപകടവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ചു വരുന്നു. പരേതന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post