കോഴിക്കോട് പേരാമ്പ്ര കരുവണ്ണൂർ: നടുവണ്ണൂർ-കരവണ്ണൂർ ഭാഗത്ത് ബൈക്കും കാറും അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ്(22) വയസ്സ് മരണപ്പെട്ടത്. ഓസ്ട്രേലിയയിൽ പഠിക്കുന്ന അശ്വിൻ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അപകടം നടന്ന ഉടനെ കൂടി കൂടിയവർ മുടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു ഇപ്പോൾ മൊടക്കല്ലൂർ ആശുപത്രിയിലാണ് ബോഡി ഉള്ളത്. പേരാമ്പ്ര പോലീസ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇൻക്യസ്റ്റ് നടപടികൾക്ക് ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും.
പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കരുവണ്ണൂരിലെ ഇറക്കം ഇറങ്ങിവരുമ്പോൾ കോഴിക്കോട് ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം. രാജൻ മാസ്റ്ററാണ് അശ്വിൻ രാജിൻ്റെ പിതാവ്.
