പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി മരിച്ചു



തൃശ്ശൂർ: ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി മരിച്ചു. 

ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) യെയാണ് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.


വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. 


പലിശയ്ക്ക് പണം വാങ്ങിയ ആബിദയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു.


ഒരു വർഷം മുമ്പ് ജുമൈല ആബിദയിൽ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകൻ ഷിനാസ് പറഞ്ഞു.


പലിശയിനത്തിൽ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നൽകിയെങ്കിലും രണ്ടുമാസത്തോളം പണം നൽകാൻ സാധിച്ചില്ല. 


ഇതേത്തുടർന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവനൊടുക്കിയത്.


⊶⊷⊶⊷❍❍⊶⊷⊶⊷

*തൃശ്ശൂർ ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/GZQxPzDmXnA9TjXcCqpY6C?mode=ac_t

Post a Comment

Previous Post Next Post