കാസർഗോഡ് : കുമ്പള ആരിക്കാടി ദേശീയ പാത യിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.ഇന്നലെ രാത്രിയായിരുന്നു സംഭവം.കാറും സ്കൂട്ടറും കൂട്ടിയടിച്ചായിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരനായ ഉപ്പള സ്വദേശിയായ ബദറുൽ മുനീർ (40)ആണ് മരണപ്പെട്ടത്.ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.ഹോട്ടൽ ജീവനക്കാരനായിരുന്നു മരണപ്പെട്ട മുനീർ.
