തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ഞായറാഴ്ച രാത്രി അത്താഴ ശീവേലിക്കായി എഴുന്നള്ളിക്കാന്‍ നിര്‍ത്തിയ ചാമപ്പുഴ ഉണ്ണിക്കൃഷ്ണണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളയക്കുന്നതിനിടെ പാപ്പാനെ ആക്രമിച്ചു. പരിക്കേറ്റ പാപ്പാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അത്താഴ ശീവേലിക്കായി നടപ്പുര ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെ ആന ഇടയുകായിരുന്നു. ഇടഞ്ഞ ആന പിന്നിലേക്ക് ഓടി ദേവസ്വം ഓഫിസിന് സമീപത്തായി നിലയുറപ്പിച്ചു. ഇതോടെ ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ഭക്തജനങ്ങള്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ ക്ഷേത്ര ജീവനക്കാര്‍ ഇടപെട്ട് ഭക്തരെ പുറത്തിറക്കി ഗോപുര വാതിലുകള്‍ അടച്ചു
കുറച്ചുസമയത്തിനുള്ളില്‍ ആനയെ തളച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന പറ ഉത്സവത്തിനുവേണ്ടിയും ചാമപ്പുഴ ഉണ്ണിക്കൃഷ്ണണനെയാണ് എഴുന്നള്ളിക്കാന്‍ തീരുമാനിച്ചിരുന്നത്.
