കോഴിക്കോട് വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു



കോഴിക്കോട്: ബാലുശ്ശേരി കാക്കൂർ പ്രഷർവാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. പാവണ്ടൂർ മഞ്ചപ്പാറക്കൽ അഭിജിത്ത് (17) ആണ് മരണപ്പെട്ടത്

ഉച്ചയ്ക്കാണ് സംഭവം വീടിനു സമീപത്തായുള്ള ഭാഗത്ത് പ്രഷർ വാഷർ മെഷീൻ ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് അഭിജിത്തിന് വൈദ്യുതാഘാതമേൽക്കുന്നത്


അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നത് സമീപവാസി കാണുകയായിരുന്നു


ആ സമയത്ത് ആ ഭാഗത്തെല്ലാം വെള്ളം നിറഞ്ഞ സ്ഥിതി ആയിരുന്നു

വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉടനെ അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി


പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അഭിജിത്ത് മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും, ഷിജിയുടെയും മകനാണ്

അഭിഷേക് സഹോദരനാണ്


Post a Comment

Previous Post Next Post