ഓട്ടോയിൽ ബൈക്ക് ഇടിച്ച് ആധാരമെഴുത്തുകരി മരിച്ചു



ആലപ്പുഴ  കലവൂരിലെ ആധാരമെഴുത്തുകരി വാഹനാപകടത്തിൽ മരിച്ചു. മാരാരിക്കുളം സബ്ബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ആധാരമെഴുത്തുകാരിയും വെണ്ടറുമായ എസ്.എൽ. പുരം ചിത്രശാലയിൽ എസ്. ലളിതയാണ് (61) മരിച്ചത്. കലവൂരിലെ ഓഫീസിൽ നിന്നും ഇന്ന് ഉച്ചയോടെ മണ്ണഞ്ചേരിയിലേക്കുള്ള യാത്രയിൽ ലളിത സഞ്ചരിച്ചിരുന്ന ആട്ടോ റിക്ഷയിലേക്ക് അമ്പലമുക്ക് ജംഗ്ഷനിൽ വടക്കുനിന്നും വന്ന ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലളിത ആട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണു. വീഴ്ചയിൽ തലക്ക് ഗുരുതരമായ പരുക്ക് പറ്റി. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതികദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം പിന്നീട് വീട്ടു വളപ്പിൽ.


മണ്ണഞ്ചേരി ബ്ലാവത്ത് ബി.എ. ബഷീർ ഈ ഓഫീസിലെ ആധാരമെഴുത്തുകരാനാണ്

Post a Comment

Previous Post Next Post