മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ണൂർ തളിപ്പറമ്പിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

 




കണ്ണൂർ തളിപ്പറമ്പ് പൂമംഗലത്ത് തനിച്ച് താമസിക്കുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂമംഗലം മരം മില്ലിന് സമീപം ചെങ്ങറ ഹൗസിൽ കമലാവതി (70) യെയാണ് വീടിനുള്ളിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post