എറണാകുളം തൃപ്പൂണിത്തുറ എരൂർ ഇല്ലിക്കപ്പടിയിൽ വെച്ചാണ് മിനിവാൻ സ്കൂട്ടറിൽ ഇടിച്ചത്.
തെറിച്ചു റോഡിലേക്ക് വീണ എരൂർ ഏലുമനയ്ക്കൽ പ്രണവത്തിൽ സുചിത്രയാണ് (45) മരിച്ചത്.
സ്കൂൾ വാൻ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തിൽ വരുമ്പോൾ യുവതി ഓടിച്ചുവന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
തെറിച്ചു വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവതിയെ ഉടൻ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനൂപ്‌ദാസാണ് ഭർത്താവ്..
