എറണാകുളം മുളന്തുരുത്തി ആമ്പല്ലൂർ പള്ളിത്താഴത്ത് വെച്ചാണ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം നടന്നത്.
മുളന്തുരുത്തി ഭാഗത്തു നിന്നും അമിത വേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു..
കറിലുണ്ടായിരുന്നവർക്ക് സാരമായ പരിക്ക് പറ്റി. ഇവരെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രിയാണ് അപകടം.
