ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ ഹരിതകർമ്മ ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു.വ്യാഴാഴ് രാത്രി 10 മണിയോടെയാണ് സംഭവം. നന്നംമുക്ക് സ്രായിക്കടവ് റോഡിൽ സ്വകാര്യ കെട്ടിടത്തിൽ ശേഖരിച്ച് വെച്ച പ്ളാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിച്ചത്.മാലിന്യത്തിന് തീ പിടിച്ചതോടെ പ്രദേശത്ത് അസഹ്യമായ ദുർഗന്ധവും പുകപടലങ്ങളും കൊണ്ട് നിറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും സിവിൽ ഡിഫൻസും സ്ഥലത്ത് എത്തി.നാട്ടുകാരും ഫയർഫോഴ്സും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്.ജെസിബി എത്തിച്ച് മാലിന്യം ഇളക്കി വെള്ളം അടിച്ചാണ് തീ പൂർണ്ണമായും കെടുത്താനായത്. ഇതിനിടെ തീ അണക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരിൽ ചിലർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.ശാരിക അസ്വസ്ഥത അനുഭവപ്പെട്ട നന്നംമുക്ക് സ്വദേശിയെ നാട്ടുകാർ ചേർന്ന് ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് മാലിന്യകൂമ്പാരത്തിന് തീ പിടിച്ചത് പ്രദേശത്തെ ഏറെ നേരം ആശങ്കയിലാക്കി.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മറ്റു മെമ്പർമാരും സ്ഥലത്ത് എത്തി നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തശങ്ങളിൽ പങ്ക് ചേർന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല
