തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബിന് മുന്നിൽ അമിതവേഗതയിലെത്തിയ വോൾവോ കാർ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്.
ഇടിച്ചതിനുശേഷം ബൈക്കുമായി കാർ മുന്നോട്ട് നീങ്ങിയതായും നിർത്താതെ പോയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
