ഇടുക്കി:. കൊച്ചി -ധനൂഷ്കോടി ദേശീയ പാതയിൽ അടിമാലിക്ക് സമീപം ആറാംമൈൽ വന മേഖലയിൽ വാഹനാപകടം. താർ ജീപ്പ് നിയന്ത്രണം വിട്ട് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.എറണാകുളം സ്വദേശികളായ 3 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്ക് പറ്റിയവരെ നാട്ടുകാരുടെ സഹായത്താൽ രക്ഷപ്പെടുത്തി ആംബുലൻസിൽ കോതമംഗലതുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
റിപ്പോർട്ട് : അജിംസ് ഇരുമ്പുപാലം
