കനത്ത മഴ: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷൻ ട്രാക്കുകളിൽ വെള്ളം കയറി, ട്രെയിനുകൾ വൈകുന്നു

 


തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറി. ഒന്നും രണ്ടും ട്രാക്കുകളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട് എന്നാണ് അധികൃതർ അറിയിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനുള്ള ട്രെയിനുകളും, തിരുവനന്തപുരം സെൻട്രൽ വഴി കടന്ന് പോകുന്ന ട്രെയിനുകളും അല്പം വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. മലബാർ എക്സസ്പ്രസ് 28 മിനിറ്റ് വൈകിയാണ് സർവീസ് നടത്തുന്നത്. ചെന്നൈ എക്‌സ്പ്രസ് പുറപ്പെടാൻ വൈകും. പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post