​മേപ്പയിലുണ്ടായ വാഹനാപകടം: സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

 


​വടകര: ചെങ്കല്ല് കയറ്റിവന്ന ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തോടന്നൂര്‍ സ്വദേശി പുതിയെടുത്ത് താഴെകുനി ബാലകൃഷ്ണന്‍ (71) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മേപ്പയിലായിരുന്നു അപകടം.

​വടകര ഭാഗത്തുനിന്ന് തോടന്നൂരിലേക്ക് ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു ടിപ്പര്‍ ലോറിയും സ്കൂട്ടറും. ടിപ്പർ സ്കൂട്ടറിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ബാലകൃഷ്ണന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



​കുടുംബം:

​ഭാര്യ: നളിനി.

​മക്കള്‍: നിഷ, ലിഷ, ലീനീഷ്.

​മരുമക്കള്‍: ബാബു (മാഹി), മനോജന്‍ (ചെമ്മരത്തൂര്‍).

​സഹോദരങ്ങള്‍: രവീന്ദ്രന്‍, വിനോദ്, മനോജ്, അജിത്ത്, രമേഷ് കുമാര്‍ (സി.പി.എം തിരുവള്ളൂര്‍ എല്‍.സി അംഗം), ലീല, ജാനകി, പ്രമീള.

Post a Comment

Previous Post Next Post