മുണ്ടോത്ത് കാർ ബൈക്കിലിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്


കോഴിക്കോട്:​ഉള്ളേരി മുണ്ടോത്ത് പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. 

കണയങ്കോട് പടിഞ്ഞാറെ താഴെക്കുനിയിൽ അർജുൻ (39), പൂനത്ത് സ്വദേശി വിഷ്ണു (24) എന്നിവർക്കാണ് പരിക്കേറ്റത്.

​ഇന്ന് ഉച്ചയ്ക്ക് ശേഷം 2.45-ഓടെയായിരുന്നു അപകടം. 


ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. 


പരിക്കേറ്റ ഉടനെ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഇവരെ ഉള്ളേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post