തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം



 തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം. തീപിടുത്തം ഐസിയുവിനുള്ളിലാണ് നടന്നതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

​തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് ഐസിയുവിലെ രോഗികളെ സുരക്ഷിതമായി മാറ്റി. അവിടെയുണ്ടായിരുന്ന രോഗികൾ പകർത്തിയ വീഡിയോകളിൽ നിന്ന് വലിയ നിലവിളികളും പരിഭ്രാന്തിയും വ്യക്തമാണ്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. നിലവിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.


Post a Comment

Previous Post Next Post