കൊച്ചിയിൽ ഒരാളെ വെടിവെച്ചു കൊന്നു. എറണാകുളത്ത് അങ്കമാലി മഞ്ഞപ്ര സ്വദേശി ജോസ് കിലുക്കനാണ് വെടിയേറ്റ് മരിച്ചത്.
(16-3-2026) വൈകിട്ട് 6 മണിക്കാണ് നാടിനെ നടുക്കിയ സംഭവം.
കൃത്യത്തിന് ശേഷം അങ്കമാലി കാളാമ്പറമ്പൻ വീട്ടിൽ പോളി കീഴടങ്ങി . BSF ൽ നിന്ന് വിരമിച്ച ഇയാൾ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി വരികയാണ്. ഇൗ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്.
പോളിയുടെ അച്ഛന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട പൂർവ വൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നു.
