കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ. 250ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. അതേസമയം, ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും സൈനിക കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാകിസ്‌താൻ പ്രതികരിച്ചു
ലഹരിക്ക് അടിമയായവരെ ചികിത്സിക്കുന്ന കാബൂളിലെ ഉമർ ആശുപത്രിയിലാണ് വ്യോമാക്രമണമുണ്ടായത്. 2000 കിടക്കകളുള്ള ആശുപത്രിയുടെ കെട്ടിടങ്ങളിൽ ഭൂരിഭാഗവും ആക്രമണത്തിൽ തകർന്നതായി താലിബാൻ സർക്കാരിൻ്റെ ഡെപ്യൂട്ടി വക്താവ് ഹംദുല്ല ഫിത്‌രത് പറഞ്ഞു.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ വലിയ തോതിലുള്ള തീപ്പിടിത്തമുണ്ടായി.
