ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു; കിണറ്റില്‍ ചാടിയ പ്രതിയെ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തു

 


തൃശൂര്‍: ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. 45കാരിയായ സൗമ്യയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം കിണറ്റില്‍ ചാടിയ പ്രതി തോമസിനെ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തു. വീട്ടുകാര്‍ തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.

Post a Comment

Previous Post Next Post