തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ദാരുണാപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവറായ മണലുവിള സ്വദേശി സുധാകരൻ മരണപ്പെട്ടു .
ഇന്ന് രാവിലെ നെയ്യാറ്റിൻകര അവണാകുഴിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം നഷ്ടമായി റോഡരികിലെ വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാത്തിരിപ്പുകേന്ദ്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് ബസ് കയറിയത്. ഇതിനിടയിൽപ്പെട്ടാണ് സുധാകരൻ മരണപ്പെട്ടത്.
