കാറിന് മുകളിൽ മരക്കൊമ്പ് വീണ് കോഴിക്കോട് മേപ്പയ്യൂർ സ്വദേശി മരിച്ചു

 ​


തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പാളയത്ത് കാറിന് മുകളിൽ മരക്കൊമ്പ് വീണ് കോഴിക്കോട് മേപ്പയ്യൂർ സ്വദേശി മരിച്ചു. 

കോഴിക്കോട് മേപ്പയ്യൂർ മഠത്തുംഭാഗം റോഡ് ചോതയോത്ത് കിരൺ ആണ് മരിച്ചത്. 


ഇന്നലെ രാത്രി 8:30 ഓടെയായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. 


അപകടത്തിൽ കിരണിന്റെ ഭാര്യ, രണ്ട് വയസ്സുള്ള കുട്ടി, ബന്ധുവായ സ്ത്രീ എന്നിവർക്ക് പരിക്കേറ്റു. 


ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ഭക്ഷണം കഴിക്കാനായി റോഡരികിൽ കാർ നിർത്തിയിട്ടതായിരുന്നു ഇവർ. 


ഭക്ഷണം കഴിച്ച് തിരികെ കാറിൽ കയറി ഇരുന്ന ഉടനെയാണ് സമീപത്തെ വലിയ മരക്കൊമ്പ് ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണത്. 


മരക്കൊമ്പ് വീണ് കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. ഡ്രൈവർ സീറ്റിലിരുന്ന കിരണിനാണ് ഗുരുതരമായി പരിക്കേറ്റത്. 


ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കിരൺ മരണപ്പെടുകയായിരുന്നു. 


ചോതയോത്ത് വേണു മാസ്റ്ററുടെയും സുജാതയുടെയും മകനാണ് കിരൺ

Post a Comment

Previous Post Next Post