തിരൂർ പൂക്കയിൽ വീടിന് തീപിടിച്ചു; ഫയർഫോഴ്സ് യഥാസമയം എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി



​തിരൂർ: പൂക്കയിൽ ട്രസ്റ്റ് പ്ലാസക്ക് മുൻവശം താമസിക്കുന്ന അരങ്ങത്തിൽ അബ്ബാസ് അയ്യൂബ് എന്നിവരുടെ വീടിന് തീപിടിച്ചു. 


ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. 


ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


​വീടിന്റെ മുകൾ ഭാഗത്താണ് ആദ്യം തീ പടർന്നത്.


ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. 


തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് തിരൂർ യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.


​ഫയർ ഓഫീസർമാരായ മദന മോഹൻ, ടി.കെ. കൃഷ്ണ കുമാർ, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ തീ പൂർണ്ണമായും അണച്ചു. 


വീടിന്റെ മുകൾഭാഗം ഭാഗികമായി കത്തിനശിച്ചെങ്കിലും, ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചു.

Post a Comment

Previous Post Next Post