മലപ്പുറം: കോട്ടക്കൽ - പെരിന്തൽമണ്ണ റോഡിലെ ചട്ടിപ്പറമ്പിന് സമീപം നെല്ലോളിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആകെ ആറുപേർക്ക് പരിക്കേറ്റു.
അപകടത്തിൽ പരിക്കേറ്റ രണ്ട് കുട്ടികളെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരുടെയും പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
നെല്ലോളിയിൽ വെച്ച് ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് റോഡിൽ അല്പസമയം ഗതാഗത തടസ്സം നേരിട്ടു.
അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
റിപ്പോർട്ട് :അൻസാർ ബുസ്താൻ കോട്ടക്കൽ
