ചട്ടിപ്പറമ്പിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർ കൂരിയാട് സ്വദേശി മരണപ്പെട്ടു; കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്



ചട്ടിപ്പറമ്പിൽ നടുക്കുന്ന അപകടം: കുരുന്നുകളടക്കം ഒരു കുടുംബത്തിലെ 5 പേർക്ക് പരിക്ക്, ഡ്രൈവർ അഷ്റഫിന് ദാരുണാന്ത്യം; അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

മലപ്പുറം: കോട്ടക്കൽ - പെരിന്തൽമണ്ണ റൂട്ടിലെ ചട്ടിപ്പറമ്പ് നെല്ലോളിയിൽ ഇന്നലെ രാത്രിയുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ കോട്ടക്കൽ കൂരിയാട് സ്വദേശി അഷ്റഫ് (35) ആണ് മരണപ്പെട്ടത്.


​കൂരിയാട് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് അപകടത്തിൽ പരിക്കേറ്റു. മുഹമ്മദ് അലി (65), റിൻഷ (22), സന ഫാത്തിമ (5), വഫ ഫാത്തിമ (ആറുമാസം), ഹെൻസ ഫാത്തിമ (കൈക്കുഞ്ഞ്) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരും നിലവിൽ കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.


​നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് പോലെ, അപകടത്തിന്റെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു തരിപ്പണമായിട്ടുണ്ട്. കാറിന്റെ മുൻഭാഗത്തിനും കടുത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അഷ്റഫിന്റെ ജീവൻ രക്ഷിക്കാനായില്ല.

​അഷ്റഫിന്റെ മൃതദേഹം കോട്ടക്കൽ മിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Post a Comment

Previous Post Next Post