സ്കൂട്ടറിന് പിറകിൽ ലോറിയിടിച്ച് അപകടം; യുവതി മരിച്ചു. ബന്ധുവായ വിദ്യാർത്ഥിനിക്ക് പരിക്ക്



തൃശ്ശൂർ - കുന്നംകുളം സംസ്ഥാനപാതയിൽ ചൂണ്ടൽ ജംഗ്ഷന് സമീപം ബുധനാഴ്ച്ച 11.50 ഓടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിന് പിറകിൽ ലോറിയിടിക്കുകയായിരുന്നു. 

വേലൂർ തലക്കോട്ടുകര സ്വദേശി പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ ഫർസാന (20) ആണ് മരണപ്പെട്ടത്

      അപകടത്തിൽ സ്കൂട്ടറിന് പിറകിൽ ഇരുന്നിരുന്ന ബന്ധുവായ ഫാത്തിമ (14) യ്ക്ക് പരിക്കേറ്റിട്ടുണ്ട്..


 ഗുരുവായൂർ എൽ.എഫ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് ഫർസാന.

Post a Comment

Previous Post Next Post