നടന്ന് പോകുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരണപ്പെട്ടു



 തൃശ്ശൂർ കയ്പമംഗലം വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ മരിച്ചു. കയ്പമംഗലം ഡോക്ടർപടി സ്വദേശി മുല്ലക്കര വീട്ടിൽ പരേതനായ 

രമേശിൻ്റെ ഭാര്യ ഉഷ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ ബീച്ച് റോഡിലെ പുന്നക്കച്ചാൽ ജങ്ഷന് സമീപത്താണ് അപകമുണ്ടായത്. റോഡിൽ തെക്ക് നിന്ന് വടക്കോട്ട് നടന്നു വരുകയായിരുന്ന ഉഷയുടെ ദേഹത്ത് ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരിയരമായി പരുക്കേറ്റ ഉഷയെയും ബൈക്ക് ഓടിച്ചിരുന്ന സൂരജിനെയും കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉഷ മരണപ്പെടുകയായിരുന്നു. 

Post a Comment

Previous Post Next Post