കണ്ണൂർ മട്ടന്നൂർ നിടുവോട്ടും കുന്നിൽ നിർത്തിയിട്ട കാറിന് പിന്നിൽ മറ്റൊരു കാറിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ മട്ടന്നൂർ-തലശേരി റോഡിൽ അരോമയ്ക്ക് സമീപത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട ആൾട്ടോ കാറിന് പിന്നിൽ തലശേരി ഭാഗത്ത് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ആൾട്ടോ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു. കാർ യാത്രക്കാരായ വെളിയമ്പ്ര സ്വദേശികളായ അഫ്നാസ്, അഷ്മിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വിവരം അറിഞ്ഞു കൺട്രോൾ റൂം പോലീസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മട്ടന്നൂർ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി.
