​കോഴിക്കോട് ആഞ്ഞടിച്ച് വേനൽമഴ: വ്യാപക നാശനഷ്ടം, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തങ്ങൾ

​കോഴിക്കോട് ആഞ്ഞടിച്ച് വേനൽമഴ: വ്യാപക നാശനഷ്ടം, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തങ്ങൾ


കോഴിക്കോട്: ജില്ലയിൽ വൈകുന്നേരത്തോടെ വീശിയടിച്ച ശക്തമായ കാറ്റിലും ഇടിമിന്നലോട് കൂടിയ വേനൽമഴയിലും വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലുമാണ് മഴ കനത്ത നാശം വിതച്ചത്.

​ചാമുണ്ടി വളപ്പിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു

​ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. പോസ്റ്റുകൾ പതിച്ച് സമീപത്തെ വീടിന്റെ മുൻഭാഗം തകർന്നു. വീടിനു സമീപം നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടർ പൂർണ്ണമായും, മറ്റൊരു ബൈക്ക് ഭാഗികമായും തകർന്ന നിലയിലാണ്. വലിയ അപകടമാണ് ഇവിടെ ഒഴിവായത്.

​തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണു

​തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്; ഓട്ടോ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

​സംഭവത്തെത്തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.




 

Post a Comment

Previous Post Next Post