ദേശീയപാതയിൽ കോഴിച്ചനയിൽ വാഹനാപകടം; സ്ത്രീ മരിച്ചു

 



മലപ്പുറം: തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ കോഴിച്ചനയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരിയായ സ്ത്രീ മരണപ്പെട്ടു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ജംഷീറ (30) ആണ് മരിച്ചത്.


മഴയുള്ള സമയത്ത് വൈകീട്ട് 5:30-ഓടെയാണ് സംഭവം. ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിലേക്ക് നിയന്ത്രണം വിട്ട മറ്റ് വാഹനങ്ങൾ ഇടിച്ചുകയറുകയായിരുന്നു. കാറിൽ കുട്ടികൾ അടക്കം 8 പേരും, ഇരുചക്ര വാഹനത്തിൽ ജംഷീറയും ഭർത്താവുമാണ് ഉണ്ടായിരുന്നത്.


അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീറയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ജംഷീറയുടെ ഭർത്താവിനെയും, കാറിലുണ്ടായിരുന്ന രണ്ടുപേരെയും കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആകെ 3 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


സംഭവസ്ഥലത്ത് ഹൈവേ പോലീസും രക്ഷാപ്രവർത്തകരും എത്തിച്ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

Previous Post Next Post