തിരൂർ: ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. നിറമരുതൂർ കാളാട് സ്വദേശിയും യുവ വ്യവസായിയും ബസ് ഉടമയുമായ സി.എം.സി സിയാദിന്റെ മകൾ സി.എം.സി സെല്ല (11) ആണ് മരണപ്പെട്ടത്.
താനൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് സെല്ല. ബുധനാഴ്ച രാവിലെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മീംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
റാഷിദ കണ്ണംന്തളിയാണ് മാതാവ്. തിരൂർ എ.എ.കെ മാൾ ഉടമ മുത്തുവിന്റെ ഭാര്യസഹോദരനാണ് പിതാവ് സിയാദ്.
