മലപ്പുറം വെളിയങ്കോട്: ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് താവളക്കുളത്തിനു സമീപം സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 8:15 ഓടെയായിരുന്നു സംഭവം. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന തവളക്കുളം സ്വദേശിനി ഫസീല (37) ആണ് അബദ്ധത്തിൽ റോഡിലേക്ക് വീണ് പരിക്കേറ്റത്.
അപകടം നടന്ന ഉടൻ തന്നെ വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി. ആദ്യം വെളിയങ്കോട് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു.
