കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

 


 മലപ്പുറം ചങ്ങരംകുളം ∙ കുറ്റിപ്പുറം – തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് സ്വദേശി നരോത്ര സന്തോഷിന്റെ മകൻ സെൽബിൻ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പടിഞ്ഞാറെത്തറയിൽ അമലിന് (29) ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ 12 മണിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ അമലിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ച സെൽബിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. വയനാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ഇരുവരും.

Post a Comment

Previous Post Next Post