തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ പാലയ്ക്കൽ ലിമിറ്റഡ് സ്റ്റോപ്പ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഓടിച്ചിരുന്നയാൾ മരിച്ചു
കോക്കാൻ പൂച്ച വട്ടം ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ ബസിൽ ഇടിക്കുകയായിരുന്നു.
രാപ്പാൾ സ്വദേശി നമ്പ്യാത്ത് സൂരജ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടേമുക്കാലിനാണ് അപകടം
ഇരിങ്ങാലക്കുടയിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസ്സും തൃശൂരിൽ നിന്ന് ചേർപ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോയ്ക്ക് മുന്നിൽ പൂച്ച വട്ടം ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്നിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു*
*അപകടത്തിൽ ബസ്സിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്ന ഓട്ടോ ഡ്രൈവർ സൂരജിനെ ജെ.സി.ബി ഉപയോഗിച്ച് ബസ് ഉയർത്തി പുറത്തെടുത്തെങ്കിലും ചേർപ്പിലെ ആംബുലൻസ് പ്രവർത്തകർ ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. അപകടത്തെ തുടർന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. ഓട്ടോ പൂർണ്ണമായും തകർന്നു*
