കാസർകോട് കാഞ്ഞങ്ങാട് : യുവാവിനെ കിണറിന്റെ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിർമ്മാണത്തിലുള്ള വീടിന്റെ മുന്നിലെ ആൾ മറയില്ലാത്ത കിണറിലാണ് വാർപ്പ് മേസ്ത്രിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുവത്തൂർ കണ്ണംകൈയിലെ വയലിൽ നാരായണന്റെ മകൻ ഇ.ടി. സുജിത്ത് 41ആണ് മരിച്ചത്. വൈകീട്ടോടെയാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചെറുവത്തൂർ വില്ലേജ് ഓഫീസിനടുത്തെ നിർമ്മാണത്തിലുള്ള വീടിന് സമീപത്താണ് മരിച്ച നിലയിൽ കണ്ടത്. ചന്തേര പൊലീസ് കേസെടുത്തു.
