വീടിന്റെ സ്വിംമ്മിംഗ് പൂളിന്റെ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

 


കാസർകോട്:വീടിന്റെ സ്വിംമ്മിംഗ് പൂളിന്റെ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.

രാത്രി 9 മണിയോടെയാണ് യുവാവിനെ വീട്ടിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടത്.

ബെള്ളൂരിലെ ചിക്കപ്പ റായിയുടെ മകൻ പ്രഭാകര റായി 39 ആണ് മരിച്ചത്. പട്ളയിലെ അബ്ദുള്ളയുടെ വീടിൻ്റെ സ്വിംമ്മിംഗ് പൂളിന്റെ ജോലിക്കിടെയാണ് ഇലക്ട്രിക് ഷോക്കേറ്റത്.

ഇന്നലെ വൈകുന്നേരം മുതൽ യുവാവ് ഇവിടെ ജോലിക്കുണ്ടായിരുന്നു.

വിദ്യാനഗർ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post