എറണാകുളം അങ്കമാലി കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ ഇന്ന് (21-3-2026) രാവിലെയാണ് അപകടം.
മാള പൂപ്പത്തി ഏലൂർ വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ കെ.ജിശ്രീവിദ്യ
(45) ആണ് മരിച്ചത്.
അങ്കമാലി ഭാഗത്തു നിന്നും ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ സ്കൂട്ടർ തട്ടിയതിനെ തുടർന്ന് യാത്രക്കാരി ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ദേഹത്ത് കൂടി ലോറി കയറിയിറങ്ങി തൽക്ഷണം മരിച്ചു. കറുകുറ്റി ഇറിഗേഷൻ സെക്ഷൻ ഓവർസിയറാണ്.
