കൊല്ലം ചിതറയിൽ വാഹനാപകടം: പോലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്





​കൊല്ലം ചിതറയിൽ പോലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുള്ളിക്കോട് സ്വദേശിക്ക് ഗുരുതര പരിക്ക്.


കടയ്ക്കൽ ഭാഗത്തുനിന്നും വരികയായിരുന്ന ചിതറ പോലീസ് സ്റ്റേഷനിലെ ജീപ്പും, മുള്ളിക്കോട് സ്വദേശി അനീഷ് (45) സഞ്ചരിച്ചിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ തലയ്ക്കും മുഖത്തിനും പരിക്കേറ്റ അനീഷിനെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


​നിലവിൽ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

Previous Post Next Post