കാസർകോട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. ജോലി സമ്മർദ്ദമെന്ന ആരോപണവുമായി കുടുംബം

 


കാസർകോട്: ജോലി സമ്മർദ്ദത്തെത്തുടർന്ന് യുവ അധ്യാപകൻ പുഴയിൽ ചാടി ജീവനൊടുക്കി. 

മൊഗ്രാൽ പുത്തൂർ സ്വദേശിയും ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്. 


ശനിയാഴ്ച മൊഗ്രാൽ പാലത്തിന് മുകളിൽ ബൈക്ക് നിർത്തിയ ശേഷം സവാദ് പുഴയിലേക്ക് ചാടുകയായിരുന്നു. 


ഉടൻ തന്നെ നാട്ടുകാരും അധികൃതരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


​അധ്യാപക ജോലിക്ക് പുറമെ ബൂത്ത് ലെവൽ ഓഫീസറുടെ (BLO) അധിക ചുമതല കൂടി വഹിച്ചിരുന്ന സവാദ്, കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 


വ്യക്തിപരമായ മറ്റു പ്രശ്നങ്ങളൊന്നും സവാദിന് ഉണ്ടായിരുന്നില്ലെന്നും ജോലിഭാരത്തെക്കുറിച്ച് സുഹൃത്തുക്കളോട് പലതവണ വിഷമം പങ്കുവെച്ചിരുന്നതായും കുടുംബം പറയുന്നു.

​സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. 


ജില്ലാ കളക്ടർ നേരിട്ടെത്തി വിഷയത്തിൽ ഇടപെടാതെ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. 


അധ്യാപകർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന അധിക ജോലിഭാരത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.




​സഹായം തേടാം:

മാനസികമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർ ദയവായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

​ദിശ: 1056

​മൈത്രി: 0484 2540530

Post a Comment

Previous Post Next Post