സംസ്ഥാന പാതയിൽ കാർ തലകീഴായി മറിഞ്ഞു യാത്രക്കാർക്ക് പരിക്ക് .



 തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാനപാതയിൽ കാർ തലകീഴായി മറിഞ്ഞു.

 ഇളവട്ടം ജംഗ്ഷൻ വില്ലേജ് ഓഫീസിന് സമീപം ആണ് അപകടം നടന്നത്.

 എയർപോർട്ടിൽ പോയി തിരികെ മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ സൈഡിലേക്ക് ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു.


 രാവിലെ 6 30 ഓടെയാണ് അപകടം നടന്നത്.

 വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.

 നന്ദിയോട് ആലംപാറ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ജന രക്ഷയുടെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post