നിയന്ത്രണം നഷ്ടപ്പെട്ട കാർ മയിൽക്കുറ്റിയിൽ ഇടിച്ച് അപകടം: ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്

 


തൊടുപുഴ: കദളിക്കാട് പള്ളിക്ക് സമീപം നിയന്ത്രണം നഷ്‌ടപ്പെട്ട കാർ മയിൽക്കുറ്റിയിൽ ഇടിച്ച് അപകടം. പെരിന്തൽമണ്ണയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പെരിന്തൽമണ്ണ കൊച്ചേപറമ്പിൽ ബഷീർ (45), ഭാര്യ ഹസീന, മക്കളായ ആയിഷ ബഷീർ, അൽഫിയ ബഷീർ, അംനാ ബഷീർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും, വാഴക്കുളം പോലീസും, തൊടുപുഴയിൽ നിന്നും സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ബിജു പി. തോമസിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.



Post a Comment

Previous Post Next Post