മണ്ണാർക്കാട് അലനല്ലൂരിൽ വ്യാപാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി




​അലനല്ലൂർ: പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 

അലനല്ലൂർ കണ്ണൻ കുണ്ട് സ്വദേശിയും ടൗണിലെ പച്ചക്കറി-ഉണക്കമീൻ വ്യാപാരിയുമായ കറുപ്പൻ വീട്ടിൽ അസീസ് ആണ് മരണപ്പെട്ടത്.


​ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ നാട്ടുകാരാണ് മൃതദേഹം കിണറ്റിൽ കണ്ടത്. 


ഉടൻ തന്നെ മണ്ണാർക്കാട് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.


​മേൽ നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 


സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Post a Comment

Previous Post Next Post