ഇടുക്കി രാജാക്കാട് : ചെമ്മണ്ണാറിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം..3 പേർക്ക് പരിക്ക്..ഉടുമ്പൻചോല സ്വദേശി സിനു ആണ് മരിച്ചത്..വെള്ളിയാഴ്ച രാത്രി ഏകദേശം 9 മണിയോടെ മേലെ ചെമ്മണ്ണാർ ജംഗ്ഷനിലാണ് അപകടം.. വട്ടപ്പാറ ഭാഗത്ത് നിന്നും ഉടുമ്പൻചോല ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മേലെ ചെമ്മണ്ണാർ ജംഗ്ഷനിലെ സെന്റ്. മേരിസ് യാക്കോബായ പള്ളിയുടെ ചാപ്പലിന്റെ നേർച്ചപ്പെട്ടി ഇടിച്ചു തെറിപ്പിച്ചു സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലൂടെ താഴേക്ക് പതിക്കുകയായിരുന്നു... വലിയ ശബ്ദം കേട്ട നാട്ടുകാർ ആണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിനുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല... സിനുവിന്റെ ദേഹത്തൂടെ ജീപ്പ് കയറി ഇറങ്ങിയതായാണ് വിവരം... സിനുവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്..ഇതിന് മുമ്പും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു...അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു.
