ടയറിന് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം



കോഴിക്കോട്  മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ഊരാളിക്കുന്നു കൊളക്കാടൻമലയിൽ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് വായോതികന് ദാരുണാന്ത്യം. തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടി (65)ആണ് മരിച്ചത്‌.


 ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. അലവികുട്ടിയും ഭാര്യയും അവരുടെ കൃഷി സ്ഥലത്തേക്ക് പോയപ്പോൾ ഊരാളിക്കുന്നു കൊളക്കാടൻമലയിൽ എത്തിയപ്പോൾ ബ്രേക്ക് നഷ്ട്ടപ്പെട്ട് താഴോട്ട് പോയപ്പോൾ അലവിക്കുട്ടി ജീപ്പിൽ നിന്നും ഇറങ്ങി കല്ല് വെക്കുന്നതിനിടയിൽ ജീപ്പ് ദേഹത്തേക്ക് മറിയുകയായിരുന്നു.

കാരശ്ശേരി പഞ്ചായത് മുൻ വാർഡ് മെമ്പർ ശിവദാസന്റെ നേതൃത്വത്തിൽ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post