കാസർകോട്ട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു



കാസർകോട്: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കാസർകോട്ട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്.


കഴിഞ്ഞ ബുധനാഴ്ചയാണ് ഋതുവിന് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് അടുക്കി വച്ചിരുന്ന മരത്തിന്‍റെ കഷ്ണങ്ങള്‍ക്കിടയില്‍ വീണ കളിപ്പാട്ടമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യില്‍ പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ രക്ഷിതാക്കളോട് പറയുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.


കാസര്‍കോട്ടെ ആശുപത്രിയില്‍ ഐസിയു ബെഡ്ഡില്ലാതിരുന്നതിനാല്‍ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് അയച്ചു. പയ്യന്നൂരിലെത്തിയപ്പോഴേക്ക് കുട്ടിയുടെ നില വഷളാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വെന്‍റിലേറ്ററിലായിരുന്ന ഋതുവിനെ വീണ്ടും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികില്‍സയില്‍ ഇരിക്കെ രാവിലെയാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post