തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം



തിരുവനന്തപുരം  തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂർ നിലയ്ക്കാമുള്ളിലാണ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ബിജി-വാൾട്ടർ ദമ്പതികളുടെ മകൻ ബിനോയ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം.

ബിനോയിയും അമ്മയും സഹോദരിയും ഓട്ടോയിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബിനോയ് വാഹനത്തിൽ അടിയിൽപ്പെടുകയായിരുന്നു.


ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉൾപ്പെടെ വാഹനത്തിലുള്ള എല്ലാവർക്കും പരിക്കേറ്റിരുന്നു.

Post a Comment

Previous Post Next Post