കനത്ത മഴയെ തുടർന്ന് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് എട്ട് മരണം



ബംഗളൂരു: ബുധനാഴ്‌ച പെയ്‌ത കനത്ത മഴയെ തുടർന്ന് ശിവാജിനഗറിലെ ബൗറിങ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. വൈകീട്ട് 5.30 ഓടെയാണ് അപകടം നടന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ആശുപത്രിക്ക് സമീപം തെരുവ് കച്ചവടം നടത്തിയരുന്നവർ മഴയും കാറ്റും ശക്തമായതോടെ മതിലിനടുത്ത് അഭയം തേടി. പിന്നാലെ മഴയിൽ നനഞ്ഞു കുതിർന്ന മതിൽ ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. എട്ട് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. അപകടത്തിന് പിന്നാലെ പൊലീസും മറ്റ് രക്ഷാസംഘങ്ങളും സ്ഥലത്തെത്തുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങിനൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

Post a Comment

Previous Post Next Post