വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു



കോഴിക്കോട് കുറ്റിയാടി  തളീക്കര കൊടക്കൽ പള്ളിക്ക് സമീപം വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. വീടിനുള്ളിലുണ്ടായ അഗ്നിബാധയെത്തുടർന്ന് ഷോക്കേറ്റ് ആണ് അപകടം . കൊടക്കൽ പള്ളിക്ക് സമീപം താമസിക്കുന്ന തറവട്ടത്ത് സുബൈറിന്റെ ഭാര്യ നുസ്രത്ത് (40) ആണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

​ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിലെ സോഫ സെറ്റിന് തീപിടിക്കുകയും അത് പടരുകയുമായിരുന്നു. അപകടസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നുസ്രത്തിനെ ഹോസ്പിറ്റലിൽ എത്തിച്ചത് ഹാളിലെ സോഫയടക്കമുള്ള പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.

​ മരിച്ച നുസ്രത്തിനു മൂന്ന് മക്കളുണ്ട് 

തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

മൃതുദേഹം കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിലാണുള്ളത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post