കണ്ണൂർ കാടാച്ചിറ :കാടാച്ചിറ പോസ്റ്റ് ഓഫീസിന് സമീപം കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.വൈകുന്നേരം 5:30യോടെയാണ് സംഭവം നടന്നത്.കാടാച്ചിറ ജുമാമസ്ജിദിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കണ്ണൂർ ഭാഗത്തുനിന്നും പിണറായിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കണ്ണൂരിൽ നിന്നും വന്ന കാർ റോഡിൽ തലകീഴായി മറിഞ്ഞു.അപകടത്തിൽ പരിക്കേറ്റയാളെ ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
