കൊച്ചിയിൽ കാറിടിച്ച് റോഡിൽ വീണ യുവാവിന്റെ ദേഹത്ത് ലോറി കയറി മരിച്ചു.
എറണാകുളം സൗത്ത് ഗിരിനഗർ വട്ടേക്കാട്ടുപറമ്പിൽ സുരേഷിന്റെ മകൻ വി.എസ്.രഞ്ജിത്താണു(30) മരിച്ചത്.
കൊച്ചി തൃപ്പൂണിത്തുറ പേട്ട മെട്രോ സ്റ്റേഷനു സമീപം പില്ലർ നമ്പർ-966 ന്
സമീപത്തായിരുന്നു അപകടം.
വൈറ്റില ഭാഗത്തു നിന്ന് പേട്ടയിലേക്കു സ്കൂട്ടറിൽ പോകുകയായിരുന്നു യുവാവ്. ഈ സമയം കാർ ഇടിക്കുകയായിരുന്നു.
കാർ ഇടിച്ചിട്ട രഞ്ജിത്തിന്റെ ശരീരത്തിലൂടെ പിന്നാലെ എത്തിയ ലോറി കയറിയിറങ്ങി.
ആശുപ്രതിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
